Latest NewsKeralaNews

നെല്ല് സംഭരണം: നോഡൽ ഏജൻസിയായി വീണ്ടും തുടരാൻ സപ്ലൈകോയ്ക്ക് അനുമതി

കർഷകർക്ക് അനുവദിക്കുന്ന പേയ്മെന്റുകൾ സമയബന്ധിതമായും, തടസരഹിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സപ്ലൈകോ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

സംസ്ഥാനത്ത് നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാൻ സപ്ലൈകോയ്ക്ക് അനുമതി. മന്ത്രിസഭാ യോഗമാണ് നോഡൽ ഏജൻസിയായി വീണ്ടും തുടരാനുള്ള അനുമതി നൽകിയത്. സപ്ലൈകോയ്ക്ക് അധിക ധനസഹായം നൽകുന്നതിന് കേരള ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാകുന്നതുവരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരുമെന്ന് മന്ത്രിസഭായോഗം വ്യക്തമാക്കി.

കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യുന്നതിനും, നെല്ല് സംഭരണത്തിന്റെ ക്ലെയിം ഉന്നയിക്കുന്നതിനും, അതിനെ തുടർന്നുള്ള സംസ്കരണത്തിനും, മുൻ വർഷങ്ങളിൽ ചെയ്തതുപോലെ പൊതു വിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയ്ക്ക് തുടർന്നും അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം, കർഷകർക്ക് അനുവദിക്കുന്ന പേയ്മെന്റുകൾ സമയബന്ധിതമായും, തടസരഹിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സപ്ലൈകോ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തവണ സംഭരിച്ച നെല്ലിന് കർഷകർക്ക് പിആർഎസ് വായ്പ വഴി പണം നൽകാനും തീരുമാനമായിട്ടുണ്ട്.

Also Read: ഉത്സവകാലം ആഘോഷമാക്കി വാഹന നിർമ്മാതാക്കൾ! ഇത്തവണയും റെക്കോർഡ് മുന്നേറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button