Latest NewsKeralaNews

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് : കെ സുധാകരന്‍

രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പോയത് ശരിയായ നടപടിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Read Also: കിൻഫ്രയുടെ നേതൃത്വത്തിലുള്ള സ്ഥിരം രാജ്യാന്തര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ഈ വർഷം: പി രാജീവ്

‘കേരളത്തിലെ ദുരന്തമാണ് പിണറായി വിജയന്‍. ഇത്ര അല്‍പനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളീയം, കേരളത്തിന്റെ പേരില്‍ നടക്കുന്ന പച്ചയായ ധൂര്‍ത്തെന്നും’, കെ സുധാകരന്‍ ആരോപിച്ചു.

ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശ്ചിതത്വം നേരിടുന്നത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button