Latest NewsNewsBusiness

എയർപോർട്ട് ലോഞ്ചുകളിലെ സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്തുന്നു, കാരണം ഇത്

നിശ്ചിത പണം ക്രെഡിറ്റ് കാർഡിലൂടെ ചിലവഴിക്കുന്നവർക്ക് മാത്രമാകും എച്ച്ഡിഎഫ്സി ബാങ്ക്, ലോഞ്ചിൽ ഇത്തരം സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക

എയർപോർട്ട് ലോഞ്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സേവനങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത. നിലവിൽ ലഭ്യമായിട്ടുള്ള സൗജന്യ സേവനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ബാങ്കുകളുടെയും, ക്രെഡിറ്റ് കാർഡ് കമ്പനികളുടെയും തീരുമാനം. വിപുലമായ വിമാനയാത്രകൾ നടത്തുന്ന ഹൈ ക്ലാസ്, കോർപ്പറേറ്റ് യാത്രക്കാരെ ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ സൗജന്യ ഭക്ഷണവും ബിവറേജുകളും ലഭ്യമാക്കുന്ന ലോഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇത്തരം ഇടങ്ങളിൽ താങ്ങാൻ കഴിയുന്നതിലുമപ്പുറം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് സൗജന്യ സേവനം വെട്ടിക്കുറയ്ക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്.

എയർപോർട്ടുകളിൽ ലഭിക്കുന്ന ഇത്തരത്തിലുള്ള സൗജന്യ സേവനങ്ങൾ ഉപയോഗപ്പെടുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ വർദ്ധനവ് ബാങ്കുകൾക്കും, ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങൾക്കും വലിയ രീതിയിലുള്ള ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ വർഷം ഡിസംബർ മുതൽ പ്രീമിയം ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമായി എയർപോർട്ട് ലോഞ്ചുകളിലെ സേവനം പരിമിതപ്പെടുത്തുമെന്ന് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചിട്ടുണ്ട്. നിശ്ചിത പണം ക്രെഡിറ്റ് കാർഡിലൂടെ ചിലവഴിക്കുന്നവർക്ക് മാത്രമാകും എച്ച്ഡിഎഫ്സി ബാങ്ക്, ലോഞ്ചിൽ ഇത്തരം സൗജന്യ സേവനങ്ങൾ ലഭ്യമാക്കുക.

Also Read: നെല്ല് സംഭരണം: നോഡൽ ഏജൻസിയായി വീണ്ടും തുടരാൻ സപ്ലൈകോയ്ക്ക് അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button