Latest NewsNewsBusinessTechnology

ത്രെഡ്സ് പുറത്തിറക്കിയതിൽ സംതൃപ്തൻ! കാരണം വ്യക്തമാക്കി മാർക്ക് സക്കർബർഗ്

ലോഞ്ച് ചെയ്ത് 5 ദിവസം കൊണ്ട് 100 മില്യണിലധികം ഉപഭോക്താക്കളെ നേടാൻ ത്രെഡ്സിന് സാധിച്ചിരുന്നു

ഇലോൺ മസ്കിന്റെ ട്വിറ്ററിന് (എക്സ്) ബദലായി മാസങ്ങൾക്കു മുൻപ് മെറ്റ അവതരിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇപ്പോഴിതാ ത്രെഡ്സുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്. ത്രെഡ്സ് പ്ലാറ്റ്ഫോം തുടങ്ങിയതിൽ സംതൃപ്തനാണെന്നാണ് സക്കർബർഗ് അറിയിച്ചിരിക്കുന്നത്. നിലവിൽ, ത്രെഡ്സിന്റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 100 മില്യണിൽ എത്തിയിട്ടുണ്ട്. ത്രെഡ്സ് തുടങ്ങി വെറും മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയധികം ഉപഭോക്താക്കളെ ലഭിച്ചത്. ഇതോടെയാണ് സംതൃപ്തനാണെന്ന വാർത്ത സക്കർബർഗ് പങ്കുവെച്ചത്.

ലോഞ്ച് ചെയ്ത് 5 ദിവസം കൊണ്ട് 100 മില്യണിലധികം ഉപഭോക്താക്കളെ നേടാൻ ത്രെഡ്സിന് സാധിച്ചിരുന്നു. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുക എന്ന നിലയിലാണ് ത്രെഡ്സ് പ്ലാറ്റ്ഫോമിന് മെറ്റ രൂപം നൽകിയത്. എന്നാൽ, ലോഞ്ച് ചെയ്ത് ആഴ്ചകൾ പിന്നിട്ടപ്പോൾ 50 ശതമാനത്തോളം സജീവ ഉപഭോക്താക്കളെ ത്രെഡ്സിന് നഷ്ടപ്പെടുകയായിരുന്നു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ വന്നതോടെയാണ് സജീവ ഉപഭോക്താക്കളെ നഷ്ടമായത്. എന്നാൽ, ഉപഭോക്താക്കളെ നേടിയെടുക്കാൻ മെറ്റ പുതുതായി അവതരിപ്പിച്ച പല ഫീച്ചറുകളും വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടെയാണ് സജീവ ഉപഭോക്താക്കളുടെ എണ്ണം വീണ്ടും 100 മില്യണിലേക്ക് എത്തിയിരിക്കുന്നത്.

Also Read: ഓർമ്മകൾ പങ്കിടാൻ പുത്തൻ ഫീച്ചർ! ഇൻസ്റ്റഗ്രാമിലെ പുതിയ അപ്ഡേറ്റ് ഇതാ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button