Latest NewsKeralaNews

പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരം: കെ ടി ജലീൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരമാണെന്ന് മുൻമന്ത്രി കെ ടി ജലീൽ. ‘നട്ടെല്ല്’ സൂപ്പർമാർക്കറ്റിൽ വില കൊടുത്താൽ കിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ എന്ന കേന്ദ്രമന്ത്രിയെ ”കൊടുംവിഷ’മെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുളടഞ്ഞ ഫാഷിസ്റ്റ് ഇന്ത്യയിലെ പ്രകാശഗോപുരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തനിക്ക് എതിരെ കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേന്ദ്ര സർക്കാറും പിണറായിയും ‘ഭായീഭായി’ ആണെന്ന കല്ലുവെച്ച നുണ പൊളിച്ചടുക്കുന്നതാണ് കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാതലത്തിൽ കേന്ദ്രമന്ത്രി നടത്തിയ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കേരള പോലീസ് കേസ് എടുത്ത സംഭവം. ഇതൊരു മുന്നറിയിപ്പും സന്ദേശവുമാണ്. കേരളത്തിന്റെ സൗഹൃദ ഭൂമികയിൽ വർഗീയ വിഷം ഉറ്റിച്ച് കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത ഒരു പുതിയ പോർമുഖം തുറന്ന പിണറായിയെ അഭിനന്ദിക്കാൻ വാക്കുകളില്ല. കേരള സർക്കാർ കളമശ്ശേരി സ്‌ഫോടനത്തെയും അനന്തര സംഭവങ്ങളെയും നേരിട്ട മാതൃകാപരമായ രീതിയെ അഭിനന്ദിക്കാൻ ആർജ്ജവം കാണിച്ച സമസ്തയുടെ മഹാനായ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് നേരുന്നുവെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

Read Also: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവംബർ 1 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ടെർമിനൽ മാറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button