തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുതിച്ചുയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപയും. ഉത്സവ നാളുകളില്‍ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Read Also: യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അതേസമയം, കേരളത്തില്‍ മാത്രമല്ല പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടിയിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വിലവര്‍ധനയാണുണ്ടായത്.
ഡല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയതായി കേന്ദ്ര അറിയിപ്പ് വന്നിട്ടുണ്ട്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Post Your Comments