Latest NewsNewsBusiness

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ഇനി മുംബൈയിൽ, നാളെ പ്രവർത്തനമാരംഭിക്കും

ജിയോ വേൾഡ് പ്ലാസയിലൂടെയാണ് പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ബുൾഗരി ഇന്ത്യൻ വിപണിയിൽ ചുവടുപ്പിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി മുംബൈ നഗരം. മുകേഷ് അംബാനി നയിക്കുന്ന ജിയോ വേൾഡ് ക്ലാസ് 2023 നവംബർ ഒന്നിന് മുംബൈയിൽ പ്രവർത്തനം ആരംഭിക്കും. ബുൾഗരി, കാർട്ടിയർ, ലൂയി വുട്ടോൺ, വെർസാഷേ, വാലെന്റിനോ, മനീഷ് മൽഹോത്ര, പോട്ട്റി ബാൺ എന്നിവ ഉൾപ്പെടെ ആഡംബര ബ്രാൻഡുകളുടെ സ്റ്റോറുകളാണ് ജിയോ വേൾഡ് പ്ലാസയിൽ സജ്ജീകരിച്ചിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ ബാന്ദ്ര കുർള കോംപ്ലക്സിൽ 7,50,000 ചതുരശ്ര അടിയിലാണ് ഈ ഷോപ്പിംഗ് മാൾ നിർമ്മിച്ചിരിക്കുന്നത്.

ജിയോ വേൾഡ് പ്ലാസയിലൂടെയാണ് പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ബുൾഗരി ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നത്. നിലവിൽ, ഡിഎൽഎഫ്, എംപോറിയോ, ദി ചാണക്യ, യുബി സിറ്റി, ഫീനിക്സ് പലാഡിയം എന്നിങ്ങനെയുള്ള ചുരുക്കം ചില ആഡംബര ഷോപ്പിംഗ് മാളുകളാണ് ഉള്ളത്. ഈ നിരയിലേക്ക് ഒന്നാമതെത്താനാണ് ജിയോ വേൾഡ് പ്ലാസ ലക്ഷ്യമിടുന്നത്. 2023 ഇതുവരെ ഇന്ത്യയുടെ ആഡംബര ഉൽപ്പന്ന വിപണികളിലെ വരുമാനം 65,000 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

Also Read: ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

shortlink

Post Your Comments


Back to top button