
വി.വി.എസ് ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന വംഗിപുരപ്പു വെങ്കട്ട സായി ലക്ഷ്മൺ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1974 നവംബർ 1ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ചു. വലംകയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2012 ആഗസ്റ്റ് 18ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.
Read Also : പിണറായിയുടേത് അഴിമതിക്കാരുടെയും പീഡകന്മാരുടെയും സർക്കാർ: ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലക്ഷ്മൺ ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ലങ്കാഷെയറിനുവേണ്ടി കളിച്ചിട്ടിണ്ട്. ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച സമയ ക്രമീകരണം ലക്ഷമണിനെ ശ്രദ്ധേയനാക്കി. ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി മറ്റൊരു പ്രശസ്ത ഹൈദരാബാദി ക്രിക്കറ്ററായ മുഹമ്മദ് അസറുദീന്റേതിന് സമാനമാണ്. താൻ മാതൃകയാക്കുന്നത് അസറുദീനേയാണെന്ന് ലക്ഷ്മൺ പറഞ്ഞിട്ടുണ്ട്.
2012-ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.
Post Your Comments