തൈര് ഉപയോഗിക്കേണ്ട വിധം ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിനാരിഴക്ക് ബലം നല്‍കാനും ഇത് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടിക്ക് തിളക്കം നല്‍കാനും തൈരിനുള്ള ഗുണം ഒന്ന് വേറെ തന്നെയാണ്. തലക്ക് തണുപ്പ് നല്‍കുന്നതാണ് മറ്റൊന്ന്. തലക്ക് തണുപ്പ് നല്‍കുകയും മുടി വളരാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് തൈര്.
മുട്ടയും തൈരും മുടിയെ സോഫ്റ്റ് ആക്കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മുട്ടയുടെ വെള്ളയും തൈരും മിക്സ് ചെയ്ത് തലയില്‍ പുരട്ടി അരമണിക്കൂര്‍ ഇരിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. പെട്ടെന്ന് തന്നെ മുടി വളരാനും മുടിക്ക് തിളക്കം നല്‍കാനും ഇത് സഹായിക്കും.
പഴവും തൈരുമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത പഴം അരക്കഷണം, ഒരു ടീസ്പൂണ്‍ തൈര്, മൂന്ന് ടീസ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നു.
തൈരും ഒലീവ് ഓയിലുമാണ് മറ്റ് പരിഹാരമാര്‍ഗ്ഗം. തൈര് ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നു.
തൈരും തേനും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.
Read Also : കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് എം.വി ഗോവിന്ദന്റെ അഭിപ്രായത്തെ തള്ളി സീതാറാം യെച്ചൂരി
താരനെ പ്രതിരോധിക്കുന്നതിനും മുടിയിലുണ്ടാകുന്ന മറ്റ് അലര്‍ജികള്‍ക്കും തൈര് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചില്‍ മറ്റ് പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം നല്‍കാന്‍ തൈരിന് കഴിയും.
നല്ലൊരു മോയ്സ്ചുറൈസര്‍ ആയി തൈര് പ്രവര്‍ത്തിക്കും. തലയോട്ടിയില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താനും മറ്റും തൈര് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.
കൃത്രിമ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് പ്രകൃതിദത്തമായ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്.
Post Your Comments