Latest NewsNewsIndia

ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 3 മരണം, നിരവധി പേർക്ക് പരിക്കേറ്റു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. വിശാഖപട്ടണത്ത് നിന്ന് പാലാസയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ വിജയനഗരത്തിൽ നിന്ന് റായ്ഗഡിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.

‘പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ കണക്കുകൾ ഇനിയും അറിവായിട്ടില്ല. രണ്ട് ട്രെയിനുകൾ അപകടത്തിൽ പെട്ടു. രക്ഷാപ്രവർത്തനവും പുനഃസ്ഥാപിക്കൽ പ്രക്രിയയും തുടരുകയാണ്,’ ഈസ്റ്റ് സെൻട്രൽ റെയിൽവേ സിപിആർഒ അറിയിച്ചു.

‘സ്‌ഫോടനം നടത്താൻ മാർട്ടിൻ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് നടത്തി, ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ’

അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും വിശാഖപട്ടണത്ത് നിന്നും വിജയനഗരത്തിന്റെ സമീപ ജില്ലകളിൽ നിന്നും കഴിയുന്നത്ര ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് അയക്കാനും മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം നൽകാൻ സമീപത്തെ ആശുപത്രികളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button