Latest NewsNews

രാത്രിയിൽ ഒരു കാരണവശാലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല; കാരണമിത്

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് അത്താഴവും. രാത്രിയില്‍ വയറ് നിറയെ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനേക്കള്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയില്‍ വിശപ്പില്ലാതെ ആഹാരം കഴിച്ചാല്‍ ശരീരഭാരം കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചോറ്, ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. മാത്രമല്ല അമിത വണ്ണത്തിനും ഇടയാക്കും.

രാത്രിയില്‍ ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ് ഐസ്‌ക്രീം. ഒരു സ്‌കൂപ് ഐസ്‌ക്രീമില്‍ 150 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇത് പൊണ്ണത്തടിയ്ക്ക് കാരണമാകും. മിഠായികളും രാത്രി ഒഴിവാക്കേണ്ടവ തന്നെ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഉറക്കത്തിനും പ്രശ്നമുണ്ടാക്കും. തടി കൂട്ടുകയും ചെയ്യും. ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും.

ഈ സമയത്ത് ദഹനേന്ദ്രിയത്തിന് യോജിക്കുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കാം. പച്ചക്കറികളും കൊഴുപ്പില്ലാത്ത ഭക്ഷണവുമാണ് ഇതിന് അനുയോജ്യം. രാത്രിയില്‍ പതിവ്? ഉറക്കത്തിന് തയ്യാറെടുക്കുന്ന സമയത്ത് ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ അനാരോഗ്യകരമായ കൊഴുപ്പ് വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണോമസ് നടത്തിയ പഠനത്തിന്‍ പറയുന്നു.

രാത്രി ഭക്ഷണം വൈകി കഴിക്കുമ്പോള്‍ ട്രൈ ഗ്ലിസറൈഡ് കൊഴുപ്പ് കൂടുന്നു. അത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങള്‍ ഉണ്ടാക്കാനും കാരണമാകുന്നു. രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം, ബട്ടര്‍, കൊഴുപ്പ് കൂടിയ ചിക്കന്‍, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്‌സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button