
ആഗോള ടെക് വ്യവസായത്തിൽ നേർക്കുനേർ മത്സരിക്കുന്ന രണ്ട് പ്രധാന കമ്പനികളാണ് ഗൂഗിളും ആപ്പിളും. പ്രത്യക്ഷത്തിൽ കനത്ത മത്സരമെന്ന് തോന്നുമെങ്കിലും, പ്രതിവർഷം ഗൂഗിൾ ആപ്പിളിന് കോടിക്കണക്കിന് ഡോളർ നൽകേണ്ടതുണ്ട്. 2011-ൽ ഉണ്ടായ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേറ്റന്റ് ലംഘനവുമായി ബന്ധപ്പെട്ടാണ് ആപ്പിളും ഗൂഗിളും തമ്മിലുള്ള പോരിന് തുടക്കമിടുന്നത്. ഇതിനുശേഷവും നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒത്തുതീർപ്പിലെത്താൻ ഇരുകമ്പനികളും മുൻകൈ എടുത്തിട്ടുണ്ട്. ഏത് പ്രതിസന്ധികൾക്കിടയിലും ഗൂഗിൾ ആപ്പിളിന് എന്തുകൊണ്ട് കോടിക്കണക്കിന് ഡോളർ കൈമാറുന്നു എന്നതിനെക്കുറിച്ച് അറിയാം.
മാക്, ഐപാഡ്, ഐഫോൺ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറിൽ ഗൂഗിൾ ഡിഫോൾട്ട് സേർച്ച് എൻജിൻ ആക്കുന്നതിനായാണ് എല്ലാ വർഷവും ഗൂഗിൾ ആപ്പിളിന് കോടിക്കണക്കിന് ഡോളർ നൽകുന്നത്. എന്നാൽ, കൃത്യമായി എത്ര തുക നൽകുന്നു എന്നതിനെക്കുറിച്ച് ഇരുകമ്പനികളും ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. ഈ തുക ആപ്പിൾ ഉപകരണങ്ങളിൽ ഗൂഗിൾ സേർച്ച് എൻജിൻ ഡീഫാൾട്ട് ആക്കാൻ സഹായിക്കുക മാത്രമല്ല, സ്വന്തമായി ഒരു സേർച്ച് എൻജിൻ നിർമ്മിക്കുന്നതിൽ നിന്ന് ആപ്പിളിനെ ഒരുതരത്തിൽ തടയുകയും ഗൂഗിൾ ചെയ്യുന്നുണ്ട്.
Also Read: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്: ആദ്യമായി ബസ്തറിലെ 120 ഗ്രാമങ്ങളില്‍ സ്വന്തമായി പോളിംഗ് ബൂത്തുകള്‍
Post Your Comments