ശ്രീനഗർ: ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ, തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ പാകിസ്ഥാന് കേന്ദ്രങ്ങള്‍ക്കും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ബിഎസ്എഫിന്റെ തിരിച്ചടിയില്‍ കനത്ത നാശം സംഭവിച്ചു.
വ്യാഴാഴ്ച രാത്രി 8 മണിയോടെ പാകിസ്ഥാന് റേഞ്ചേഴ്സ് നടത്തിയ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിനെതിരെയാണ് ബിഎസ്എഫിന്റെ നടപടി. 2021 ന് ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനമാണ് ഈ മാസം 26ന് ഉണ്ടായത്. ആര്‍എസ് പുര സെക്ടറിലെ അര്‍ണിയ ഏരിയയില്‍ ആരംഭിച്ച് ആക്രമണം ഏഴ് മണിക്കൂര്‍ നീണ്ടുനിന്നു. ആക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു.
ഇസ്രായേല്‍-ഹമാസ് സംഘർഷം: ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പാകിസ്ഥാന് റേഞ്ചേഴ്സ് സമ്മര്‍ദ്ദത്തിലാണെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ നിരവധി വാച്ച് ടവറുകളും സേനാ പൊസിഷനുകളും തകര്‍ന്നു. ഒട്ടേറെ പാകിസ്ഥാന് റേഞ്ചര്‍മാര്‍ക്കും പരിക്കേറ്റു. ആംബുലന്‍സുകളില്‍ ഇവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments