രാജ്യത്തെ ക്രിപ്റ്റോ കറൻസികളിലേക്ക് വലിയ തോതിൽ പണം കുതിച്ചൊഴുകുന്നതായി റിപ്പോർട്ട്. ലാഭത്തിന് 30 ശതമാനം നികുതിയും, സ്രോതസ്സിൽ നിന്ന് പിടിക്കുന്ന ഒരു ശതമാനം നികുതിയും നിലനിൽക്കുമ്പോഴാണ് രാജ്യത്തേക്കുള്ള ക്രിപ്റ്റോ കറൻസികളുടെ വമ്പൻ ഒഴുക്ക്. ചെയിനനാലിസിസിന്റെ ഏറ്റവും പുതിയ ഗ്ലോബൽ റിപ്പോർട്ട് അനുസരിച്ച്, ക്രിപ്റ്റോ കറൻസികളുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണ്. 25000 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയിലെ ക്രിപ്റ്റോ കറൻസികളിൽ നടക്കുന്നതെന്ന് ചെയിനനാലിസിസ് വ്യക്തമാക്കി. അതേസമയം, ഒരു ലക്ഷം കോടി ഡോളറിലധികം ഇടപാടുകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക് ചെയിൻ ഡാറ്റാ പ്ലാറ്റ്ഫോമാണ് ചെയിനനാലിസിസ്.
സാങ്കൽപ്പിക ഡിജിറ്റൽ സമ്പാദ്യം എന്ന നിലയിലാണ് രാജ്യത്ത് ക്രിപ്റ്റോ കറൻസികൾക്ക് നികുതി ഈടാക്കുന്നത്. എന്നാൽ, ക്രിപ്റ്റോ കറൻസികളെ ഇന്ത്യയിൽ അംഗീകരിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിച്ചിരുന്നു. ക്രിപ്റ്റോ കറൻസികളും എക്സ്ചേഞ്ചുകളും നിയന്ത്രണ ഏജൻസികൾ അല്ലാത്തതിനാൽ, സുരക്ഷിതമല്ലെന്നും നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആർബിഐ എതിർപ്പ് പ്രകടിപ്പിച്ചത്. ഒരുവേള ക്രിപ്റ്റോ കറൻസികളെ റിസർവ് ബാങ്ക് നിരോധിച്ചെങ്കിലും സുപ്രീംകോടതി റദ്ദ് ചെയ്യുകയായിരുന്നു.
Also Read: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം പിഴയും
Post Your Comments