എല്ലാ ദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് പുരുഷന്മാർ ഉണക്ക മുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യും. അത്തരം ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരി സഹായിക്കുന്നു. ഉണക്ക മുന്തിരി കഴിച്ചാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരി നല്ലതാണ്.
Read Also : കഴിഞ്ഞ ജന്മത്തില്‍ ഞാൻ ബുദ്ധ സന്യാസിയായിരുന്നു, ടിബറ്റിൽ വെച്ചാണ് മരിച്ചത്: വാദങ്ങളുമായി നടി ലെന
ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്, ആൻറി ഓക്സിഡന്റുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ രക്തസമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിൽക്കുകയും ചെയ്യുന്നു.
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ്, പല്ലുകൾ പൊടിഞ്ഞു പോകുന്നതും, കാവിറ്റി പ്രശ്നങ്ങളും പരിഹരിക്കുന്നു. പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയാണ് ഉണക്കമുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നത്.
ക്യാൻസറിനോടുള്ള പോരാട്ടത്തിന് സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ ഒഴുകുന്ന ഫ്രീ റാഡിക്കലുകളെ ശമിപ്പിക്കുന്നു. അതിലൂടെ ക്യാൻസറിന് കാരണമാകുന്ന അസ്വാഭാവികമായ സെല്ലുകളുടെ വളർച്ച തടയാൻ സാധിക്കുന്നു.
Post Your Comments