Latest NewsIndiaNews

നവംബർ 1 അല്ല തമിഴ് നാട് ദിനം !! ജൂലൈ 18 തമിഴ് നാട് ദിനമാക്കുന്ന സ്റ്റാലിന്റെ നീക്കത്തിന് പിന്നിൽ

മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് നവംബർ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിച്ചത്

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. പേരു സൂചിപ്പിക്കുന്നതു പോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമായ തമിഴ് നാട് കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു. നവംബർ 1 തമിഴ് നാട് ദിനമായി ആചരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് നവംബർ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിച്ചത്.

എന്നാൽ, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തമിഴ്നാട് ദിനമായി ജൂലൈ 18 ആചരിക്കുമെന്നു 2021 ൽ പ്രഖ്യാപിച്ചു. ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ദ്രാവിഡ തമിഴ് പാർവൈ ജനറൽ സെക്രട്ടറി ശുഭ പാന്ധ്യൻ, തമിഴ് പണ്ഡിതൻ സോളമൻ പാപ്പയ്യരുടെ നേതൃത്വത്തിലുള്ള തമിഴ് ഉണർവളർകൾ കൂട്ടമയപ്പ് എന്നിവരുടെ നിവേദനത്തെ അടിസ്ഥാനമാക്കിയാണ് ജൂലൈ 18 തമിഴ്നാട് ദിനമായി ആചരിക്കാനുള്ള സ്റ്റാലിന്റെ നീക്കം.

read also: ആഡംബര ബൈക്കുകൾ മോഷ്ടിക്കും, വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ച് ബൈക്കുകളിൽ കറങ്ങിനടക്കും, യുവാക്കൾ പിടിയിൽ

‘മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് നവംബർ 1 തമിഴ്നാട് ദിനമായി പ്രഖ്യാപിച്ചത്. അതുകൊണ്ട് മാത്രം ചരിത്രത്തെ തോന്നുംപോലെ വളച്ചൊടിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്’ എന്ന് വിമർശനവും ഉയർന്നിരുന്നു. 1986 നവംബർ ഒന്നിന് ഭാഷ അടിസ്ഥാനങ്ങൾ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ അന്നത്തെ മദ്രാസ് സംസ്ഥാനത്തിൽ നിന്നും കുറച്ചു ഭാഗങ്ങൾ കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായി ചേർക്കുകയായിരുന്നു. അന്ന് ഭാഷ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ രൂപീകരിച്ചത്. എന്നാൽ വിവിധ പണ്ഡിതന്മാരുടെയും സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായത്തിൽ നവംബർ ഒന്ന് തമിഴ്നാടിന്റെ അതിർത്തിയിലെ ചില സ്ഥലങ്ങൾ കൈവിട്ടു പോകാതെ നമ്മുടെ സംസ്ഥാനത്തോടൊപ്പം ചേർത്തുവയ്ക്കാൻ നടന്ന പോരാട്ടങ്ങളെയാണ് ഓർമിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നവംബർ ഒന്നിന് പകരം ജൂലൈ 18 തമിഴ് നാട് ദിനമായി ആചരിക്കണം എന്നാണു പലരുടെയും അഭിപ്രായം.

1967 ജൂലൈ 18 മുതൽ മുൻ തമിഴ്നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്റെ പേര് മാറ്റി തമിഴ്നാട് എന്ന് ആക്കിയതിന് ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ 18 തമിഴ്നാട് ദിനമായി ആചരിക്കണമെന്ന ആവശ്യത്തിന് പിന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button