
ഹിന്ദുമത വിശ്വാസപ്രകാരം ശുഭമുഹൂർത്തത്തിൽ മന്ത്രോച്ചാരണം നടത്തുന്നതിന് വളരെ വലിയ പ്രാധാന്യമുണ്ട്. ദേവന്മാരെ പ്രീതിപ്പെടുത്താനും, അവരുടെ അനുഗ്രഹം സ്വീകരിക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗം മന്ത്രങ്ങൾ ജപിക്കുക എന്നതാണ്. ദൈവിക സത്തയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ഓരോ മന്ത്രവും. ദീപാവലി ദിനത്തിൽ പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നത് ഐശ്വര്യവും സമൃദ്ധിയും വരാൻ സഹായിക്കും.
അങ്ങേയറ്റം ആത്മാർത്ഥതയോടുകൂടിയും, ഏകാഗ്രതയോടും കൂടിയാണ് മന്ത്രങ്ങൾ ജപിക്കേണ്ടത്. ഇത് ഭക്തനും ദൈവവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു. രോഗങ്ങൾ ഭേദമാക്കാനും തിന്മയെ അകറ്റാനുമുള്ള ശക്തി മന്ത്രങ്ങൾക്ക് ഉണ്ട്. ദീപാവലി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പൂജാ വേളയിൽ ജപിക്കേണ്ട മന്ത്രങ്ങളെ കുറിച്ച് അറിയാം.
സാധന മന്ത്രം
ഓം ലക്ഷ്യം ഹ്രീം ശ്രീം ധന്‍ കുറു കുറു സ്വാഹ
ദീപാവലി രാത്രി ഈ മന്ത്രം ചൊല്ലുന്നത് വളരെ ഉത്തമമാണ്. 10000 തവണ തുടർച്ചയായി ഈ മന്ത്രം ചൊല്ലുന്നത് ഫലസിദ്ധി നൽകും. ഇടവേളകൾ എടുക്കാതെ തന്നെ സാധന മന്ത്രം ജപിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ലക്ഷ്മി മന്ത്രം
ഓം ഗം ശ്രീം മഹാ ലക്ഷ്മിയേ നമഹ:
ജീവിതത്തിൽ സമ്പത്തും വരുമാനവും ലഭിക്കാൻ ഈ മന്ത്രം സഹായകമാണ്. ദീപാവലി ദിവസം ലക്ഷ്മി മന്ത്രം ചൊല്ലുന്നത് ജീവിതത്തിലെ തടസ്സങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും
ഗണേശ മന്ത്രം
ഓം ഗം ഗണപതയ് നമഹ
ഇത് വളരെ പ്രചാരമുള്ള ഗണപതി മന്ത്രമാണ്. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും നീക്കുന്ന ഭഗവാനാണ് ഗണപതി. ഗണേശ മന്ത്രം 10,000 തവണ പാരായണം ചെയ്യുന്നത് പ്രതിബന്ധങ്ങളെ നീക്കം ചെയ്യുകയും, അനായാസമായി ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്നതുമാണ്.
Post Your Comments