Latest NewsArticleNews

ദീപാവലിക്ക് വീട് അലങ്കരിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഈ ഹോം ഡെക്കറുകളെ കുറിച്ച് അറിയൂ

വീടുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡാണ് ഉള്ളത്

ദീപാവലി ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടുകൾ ഭംഗിയായി രീതിയിൽ അലങ്കരിക്കുക എന്നത്. അതുകൊണ്ടുതന്നെ വീടുകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്ക് മാർക്കറ്റിൽ വലിയ ഡിമാൻഡാണ് ഉള്ളത്. എന്നിരുന്നാലും, ആമസോൺ പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ഹോം ഡെക്കറുകൾ ലിസ്റ്റ് ചെയ്യാറുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്നതും, കൂടുതൽ മനോഹരവുമായ ഹോം ഡെക്കറുകളെ കുറിച്ച് പരിചയപ്പെടാം.

മെഴുകുതിരികൾ

ദീപാവലി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഏറ്റവും അനിവാര്യമാണ് ദീപങ്ങൾ. അതിനാൽ വിവിധ രൂപത്തിലും നിറത്തിലുമുള്ള മെഴുകുതിരികൾ വിപണിയിൽ ലഭ്യമാണ്. മെഴുകുതിരികൾ വാങ്ങുമ്പോൾ സുഗന്ധമുള്ളവ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇത്തരം സുഗന്ധമുള്ള മെഴുകുതിരികൾക്ക് ആമസോണിൽ 150 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പരവതാനികൾ

കുറഞ്ഞ ചെലവിൽ വീടുകൾ അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഹോം ഡെക്കറുകളിൽ ഒന്നാണ് പരവതാനികൾ. ആകർഷകമായ നിറങ്ങളിലും വലിപ്പങ്ങളിലും ഉള്ള പരവതാനികൾ ഓൺലൈനിൽ ലഭ്യമാണ്. 300 രൂപയിൽ താഴെയുള്ള പരവതാനികൾ ഓൺലൈനിൽ ലഭ്യമാണ്. പരവതാനികൾ സജ്ജീകരിക്കുന്നതോടെ വീടിന് ക്ലാസിക് ലുക്ക് ലഭിക്കുന്നതാണ്.

വാൾ ഹാംഗിഗ്

ചുരുങ്ങിയ കാലയളവിനുള്ളിൽ വീടുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അലങ്കാരങ്ങളിൽ ഒന്നാണ് വാൾ ഹാംഗിംഗുകൾ. ചുവരുകൾ വളരെ ലളിതമായി അലങ്കരിക്കുവാൻ വാൾ ഹാംഗിംഗ് ഉപയോഗിക്കാവുന്നതാണ്. പെയിന്റിംഗുകൾ, വ്യത്യസ്ഥ ഡിസൈനിലുള്ള കണ്ണാടികൾ എന്നിവയുടെ രൂപത്തിൽ വാൾ ഹാംഗിംഗ് ലഭ്യമാണ്. ആമസോണിൽ 200 രൂപ മുതലാണ് ഇത്തരം വാൾ ഹാംഗിംഗുകളുടെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button