
ദീപാവലിയില്‍ സമ്മാനങ്ങള്‍ കൈമാറുക എന്നതിന്റെ അടിസ്ഥാന തത്വം എന്നു പറയുന്നത് ആശയം സ്‌നേഹം, ബന്ധനം, സ്‌നേഹം, അഭിനന്ദനം തുടങ്ങിയ എന്നിവ മനസ്സിലുണ്ടാകാനാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നതിലൂടെ അവരോടുള്ള സ്‌നേഹവും ആദരവും, പ്രാര്‍ത്ഥനയും നല്‍കുന്നു എന്നാണ് വിശ്വാസം.
ദീപാവലിയുടെ അന്ന് സമ്മാനങ്ങള്‍ കൈമാറുക എന്നത് സമീപകാലത്തെ പ്രവണതയല്ല. വളരെ മുമ്പ് തന്നെ ഇന്ത്യയില്‍ ഇത് നിലനിന്നിരുന്നു. കൃഷിയും കന്നുകാലികളുമായി ഉപജീവനം നടത്തിയിരുന്നു കാലത്തില്‍ ആളുകള്‍ ഈ ആചാരം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അല്ല അന്ന് നല്‍കിയിരുന്നതെങ്കിലും അവ സ്‌നേഹത്തിന്റെയും ആശംസയുടെയും അടയാളമായി കണക്കാക്കപ്പെട്ടിരുന്നു.
ഇന്ന് ഇത്തരം സമ്മാന കൈമാറ്റത്തില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇത് ഇന്നൊരു സംസാകാരമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്ന് സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍, ബിസിനസ്സ് അസോസിയേറ്റ്‌സ് എന്നിവയുള്‍പ്പെടെ ദീപാവലി സമ്മാനങ്ങള്‍ കൈമാറുന്നു. വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കാനായി എല്ലാവരും നേരത്തേ തന്നെ പദ്ധതിയിടുന്നു എന്നതാണ് ഇതിലെ ഏറ്റവും രസകരമായി ഒന്ന്. ലക്ഷി ഗണേശനാണയങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ പണ്ട് കാലങ്ങളില്‍ കൈമാറ്റം ചെയ്തിരുന്നു വെങ്കില്‍ ഇന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് ഇവയുടെ സ്ഥാനം കൈയ്യടക്കിയിരിക്കുന്നത്.
Post Your Comments