Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവർ: സാദിഖലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം: ഇസ്രായേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും ലോകത്തെ ഏറ്റവും വലിയ ഭീകര രാജ്യം ഇസ്രായേലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗ് മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീൻ പ്രശ്നത്തിന്റെ തായ് വേര് ഇസ്രായേൽ അധിനിവേശം തന്നെയാണ്. അതിനെ ചെറുത്തുനിൽക്കുക മാത്രമാണ് പലസ്തീനികൾ ചെയ്യുന്നത്. അവരുടെ ഭൂമിയും സ്വത്ത് വകകളും കയ്യേറി. ചെറുത്ത് നിൽപാണ് അവരുടെ ഓക്സിജൻ. ശ്വസിക്കുന്ന മൃതദേഹങ്ങളാണ് തങ്ങളെന്ന് പലസ്തീൻ കവി പറയുന്നു. ഒരു രാജ്യത്തെ ജനതക്കും അത് പറയേണ്ടി വന്നിട്ടില്ല. അത്രയേറെ പ്രയാസമാണ് നിരന്തരമായി അവർ അനുഭവിക്കുന്നതെന്ന് അദ്ദേഹം  അറിയിച്ചു.

Read Also: പാഠപുസ്തകത്തിൽ ഇന്ത്യ നിലനിറുത്താൻ സ്വന്തം നിലയിൽ സാധ്യതതേടി കേരളം, പ്രതിപക്ഷത്തെ പേടിയെന്ന് കേന്ദ്രത്തിനെതിരെ യെച്ചൂരി

ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാർ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. ഒരുവേള ഇന്ത്യ ഭരിച്ച വാജ്പേയി പോലും ആ നിലപാടിൽ ഉറച്ച് നിന്നു. എന്നാൽ ആ നിലപാടിൽ വെള്ളം ചേർത്ത് ഇസ്രായേലിനെ വെള്ളപൂശാനാണ് ഇപ്പോഴത്തെ ഭരണകൂടം തയ്യാറായിരിക്കുന്നത്. അഹിംസയുടെ മന്ത്രം ലോകത്തിന് സമർപ്പിച്ച ഈ രാജ്യത്തിന് ഒരിക്കലും പലസ്തീനെ തള്ളിപ്പറയാനാവില്ല. ജീവിക്കാനുള്ള അവകാശം പലസ്തീനികൾക്കുമുണ്ട്. പലസ്തീനൊപ്പമാണ് തങ്ങളെന്ന ഇന്ത്യയുടെ നിലപാടാണ് നാം ഉറക്കെ പ്രഖ്യാപിക്കുന്നത്. വേട്ടക്കാർക്കൊപ്പമല്ല, വേദനിക്കുന്നവർക്കൊപ്പമാണ് ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടത്. സ്വതന്ത്ര രാഷ്ട്രം മാത്രമാണ് പലസ്തീൻ പ്രശ്നത്തിന്റെ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്: എൻസിഇആർടി സമിതി ശുപാർശക്കെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button