Latest NewsNewsBusiness

ഓസ്ട്രേലിയയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ലക്ഷ്യം ഇത്

അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് മൈക്രോസോഫ്റ്റ് നിക്ഷേപം നടത്തുക

ഓസ്ട്രേലിയയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ക്ലൗഡ് കമ്പ്യൂട്ടിംഗിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് 5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് ഓസ്ട്രേലിയയിൽ നടത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം മൈക്രോസോഫ്റ്റ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വർഷത്തിനിടെ ഓസ്ട്രേലിയയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് മൈക്രോസോഫ്റ്റ് നിക്ഷേപം നടത്തുക. ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ ഇൻഫ്രാസ്ട്രക്ചർ എന്നിവ വിപുലീകരിക്കുന്നതിനായി കാൻബെറ, സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ ഇതിനോടകം 20 ഡാറ്റ സെന്ററുകൾ മൈക്രോസോഫ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. പുതിയ നിക്ഷേപത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും സൈബർ പ്രതിരോധത്തെയും കൂടുതൽ ഉത്തേജിപ്പിക്കാനാണ് ഓസ്ട്രേലിയൻ സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, ഓസ്ട്രേലിയയിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ സൈബർ ചാര ഏജന്‍സിയായ ഓസ്ട്രേലിയൻ സിഗ്നൽസ് ഡയറക്ടറേറ്റുമായി ചേർന്ന് ഒരു ‘സൈബർ ഷീൽഡ്’ രൂപീകരിക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Also Read: സൈക്കിളുമായി പുറത്തുപോയ ഒമ്പത് വയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button