Latest NewsNewsInternational

ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്, നിലപാട് മാറ്റി ചൈന

ബെയ്ജിങ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ തങ്ങളുടെ നിലപാട് മാറ്റി ചൈന. ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും മനുഷ്യാവകാശവും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിര്‍ത്തലിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് പറഞ്ഞിരുന്നു. ആദ്യമായാണ് ഇസ്രയേലിന്റെ നടപടിയെ അനുകൂലിച്ചുകൊണ്ട് ചൈന നിലപാടെടുക്കുന്നത്.

Read Also; വ്യാജന്മാർ പെരുകുന്നു! കെഎസ്ആർടിസി ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പുതിയ മാറ്റം, ഇക്കാര്യങ്ങൾ അറിയൂ..

അതേസമയം, ഹമാസ് തടവിലാക്കിയ ബന്ധികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത് ഇസ്രയേല്‍ രംഗത്തെത്തി. അതിനിടെ ഗാസയിലെ പ്രവര്‍ത്തനം നാളെ നിര്‍ത്തുമെന്ന് യു.എന്‍ ദുരിതാശ്വാസ ഏജന്‍സി വ്യക്തമാക്കി. ഇന്ധന, ഭക്ഷണ ക്ഷാമത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 6000 ആയി. 24 മണിക്കൂറിനിടെ 700 പേരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button