Latest NewsNewsInternational

ഹമാസ് vs ഇസ്രായേൽ: വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍ – കാരണമിത്

ടെൽഅവീവ്: 18 ദിവസമായി തുടരുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ചെയ്യില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയത്.

‘ഏത് വെടിനിർത്തലും വിശ്രമിക്കാനും പുനഃസ്ഥാപിക്കാനും ഇസ്രായേലിനെതിരെ തീവ്രവാദ ആക്രമണങ്ങൾ തുടരാനും അവർക്ക് അവസരം നൽകും. ഇസ്രായേലിന് ഇത് അസഹനീയമായ സാഹചര്യം എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. കാരണം ഇത്തരമൊരു ക്രൂരമായ തീവ്രവാദ ആക്രമണത്തിന് വിധേയരാകുകയും അതിർത്തിയിൽ തന്നെ തീവ്രവാദ ഭീഷണി കാണുന്നത് തുടരുകയും ചെയ്യുന്ന ഏതൊരു രാജ്യത്തിനും ഇത് അസഹനീയമായ സാഹചര്യമായിരിക്കും’, അമേരിക്ക അറിയിച്ചു.

ഇസ്രായേൽ ബോംബാക്രമണത്തിനും ഉപരോധത്തിനും കീഴിലായ ഗാസയിലെ സംഘർഷം ആരംഭിച്ചത് ഒക്ടോബർ ഏഴിനാണ്. ആക്രമണത്തിൽ ഇതുവരെ 5,087 പലസ്തീനിയും 1,400-ലധികം ഇസ്രായേലികളും ഉൾപ്പെടെ 6,500 ഓളം പേർ കൊല്ലപ്പെട്ടു.

ഇസ്രായേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ടെൽ അവീവിൽ എത്തി. യുദ്ധ സാഹചര്യം ചർച്ച ചെയ്യാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും. വെടിനിർത്തലിന് ആഹ്വാനം ചെയ്യില്ലെന്ന ബൈഡന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് മാക്രോൺ. 18 ദിവസമായി ഹമാസിന്റെ തടവിലുള്ള ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ലാത്തതിനാലാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്യാത്തത്. ഇതിനിടെ ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി കാട്സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button