കാത്തിരിപ്പുകൾക്കൊടുവിൽ ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബർ 28, 29 തീയതികളിലെ ഇടവിട്ടുള്ള രാത്രിയിൽ ദൃശ്യമാകും. ഒക്ടോബർ 28 ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചന്ദ്രൻ പെൻബ്രെയിൽ പ്രവേശിക്കുക. തുടർന്ന് ഞായറാഴ്ച പുലർച്ചയോടെ അംബ്രൽ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഇത്തവണത്തെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ഏതാണ്ട് ഒരു മണിക്കൂർ 19 മിനിറ്റ് മാത്രമായിരിക്കും ഗ്രഹണത്തിന്റെ ദൈർഘ്യം.
ഇന്ത്യയ്ക്ക് പുറമേ, പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്കു കിഴക്കൻ വടക്കേ അമേരിക്ക, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതാണ്. ഇന്ത്യയിൽ നിന്ന് അടുത്ത ചന്ദ്രഗ്രഹണം 2025 സെപ്റ്റംബർ ഏഴിനാണ് ദൃശ്യമാകുക. അവസാന ചന്ദ്രഗ്രഹണം ദൃശ്യമായത് കഴിഞ്ഞ വർഷം നവംബർ 8-നായിരുന്നു.
Also Read: കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി
Post Your Comments