പാലക്കാട്: ബൈക്ക് അപകടത്തിൽ നവവരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ ആണ് മരിച്ചത്. 28 വയസായിരുന്നു. നവവധുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗ്രീഷ്മ എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. ഈ മാസം 18 നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
മോളൂർ തവളപ്പടയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂർ കേച്ചേരിയിലാണ് ശ്രീഷ്മയുടെ വീട്. ഇവിടെ നിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു ഇരുവരും. മോളൂർ തവളപ്പടിയിലെ ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു.
Post Your Comments