കൊച്ചി: തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണൽ കടത്തൽ, നിലം നികത്തൽ, നിർമ്മാണം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ പ്രത്യേക സ്ക്വാഡ് രൂപികരിച്ചു. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള തണ്ണീർത്തട സംരക്ഷണ നിയമം, കേരള ഭൂ സംരക്ഷണ നിയമം, മൈൻസ് ആന്റ് മിനറൽസ് കൺസഷൻ ചട്ടങ്ങൾ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ ഷീബ ജോർജ് അറിയിച്ചു.
Read Also: ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയി: കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. കളക്ടറേറ്റ് 04862 232242, 232366, ഇടുക്കി താലൂക്ക്- 04862 235361, 8547618435, തൊടുപുഴ താലൂക്ക്- 04862 222503, 8547612801, പീരുമേട് താലൂക്ക്- 04869 232077, 8547612901, ഉടുമ്പൻചോല താലൂക്ക് – 04868 232050, 8547613201, ദേവികുളം താലൂക്ക്- 04865 264231, 8547613101.
Read Also: ആർഎസ്എസ് എന്നാൽ രാഷ്ട്രീയ സർവ്വനാശ സമിതി എന്നാണെന്ന് ബൃന്ദ കാരാട്ട്
Post Your Comments