Latest NewsNewsIndiaTechnology

കുതിച്ചുയരാൻ ഗഗൻയാൻ: ആദ്യ ആകാശ പരീക്ഷണ ദൗത്യം ഇന്ന് നടക്കും

2025 ഓടെയാണ് ഗഗൻയാൻ പേടകം വിക്ഷേപിക്കുക

ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ ആദ്യ ആകാശ പരീക്ഷണ ദൗത്യം ഇന്ന് നടക്കും. ഇന്ന് രാവിലെ 8:00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പരീക്ഷണം. ദൗത്യ മാതൃകയിൽ തയ്യാറാക്കിയ റോക്കറ്റും, സഞ്ചാരികളുടെ പേടകവും ഭൂമിയിൽ നിന്ന് 17 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച്, അവ പുറത്തേക്ക് തള്ളിയിടുകയും സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്യുന്നതാണ് പരീക്ഷണ ദൗത്യം. ഇത് വിജയകരമായി പൂർത്തിയാകുന്നതോടെ ദൗത്യവുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികൾ ഉടൻ ആരംഭിക്കുന്നതാണ്.

മനുഷ്യ പേടകം ബഹിരാകാശത്ത് എത്തിയശേഷം ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാവുകയാണെങ്കിൽ, സഞ്ചാരികളെ സുരക്ഷിതരായി ഭൂമിയിൽ എത്തിക്കുന്ന സംവിധാനമായ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണം കൂടിയാണിത്. ഇത്തരത്തിൽ നാല് പരീക്ഷണങ്ങൾ നടത്തിയ ശേഷം സുരക്ഷ ഉറപ്പുവരുത്തുന്നതാണ്. ടെസ്റ്റ് വെഹിക്കിൾ അബോട്ട് മിഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ടിന്റെ പരീക്ഷണം കഴിഞ്ഞ ഓഗസ്റ്റിൽ ചണ്ഡീഗഡിൽ വച്ച് നടത്തിയിരുന്നു. 2025 ഓടെയാണ് ഗഗൻയാൻ പേടകം വിക്ഷേപിക്കുക.

Also Read: ഏഴരശ്ശനിയെയും കണ്ടകശ്ശനിയെയും ഭയക്കേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമായി ദോഷങ്ങൾ കുറയും

shortlink

Related Articles

Post Your Comments

Related Articles


Back to top button