Latest NewsNewsInternational

1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം: ആവശ്യവുമായി സൗദി കിരീടാവകാശി

1967 ലെ അതിർത്തികൾ അടിസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഗൾഫ് കോർപ്പറേഷൻ കൗൺസിലിന്റെയും (ജിസിസി) അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിന്റെയും (ആസിയാൻ) സംയുക്ത ഉച്ചകോടിയെ അഭിസംബോധന ചെയ്യവെയാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം വ്യക്തമാക്കിയത്.

സിവിലിയൻമാർക്കെതിരായ സൈനിക നടപടികൾ നിർത്തേണ്ടതിന്റെ ആവശ്യകതയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘സ്ഥിരതയുടെ തിരിച്ചുവരവിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം, അത് എല്ലാവർക്കും സുരക്ഷിതത്വവും സമൃദ്ധിയും കൈവരിക്കുന്നതിന് 1967ലെ അതിർത്തിക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ന്യായമായ പരിഹാരം ഉറപ്പാക്കും,’ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി

1967ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ പലസ്തീൻ രാഷ്ട്രം എന്ന ആശയം അംഗീകരിക്കാനുള്ള സാധ്യതയാണ് ഹമാസിന്റെ 2017ലെ നയരേഖ നിർദേശിച്ചത്. എന്നാൽ, ഇസ്രായേൽ ഈ ആവശ്യം നിരസിച്ചു.1967ലെ അതിർത്തിയിലേക്ക് ഇസ്രായേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button