Latest NewsNewsInternational

ടി.വി ഷോയിൽ ലൈംഗിക പരാമര്‍ശം നടത്തിയ പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ പങ്കാളി ആൻഡ്രിയ ജിയാംബ്രൂണോയിൽ നിന്ന് വേർപിരിഞ്ഞതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജോർജിയ മെലോണി ജിയാംബ്രൂണോയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചത്. ജിയാംബ്രൂണോയുമായുള്ള ബന്ധത്തിൽ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.

‘പത്ത് വർഷം നീണ്ടുനിന്ന ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി’ – ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മുൻ പ്രധാനമന്ത്രിയും മെലോണി സഖ്യകക്ഷിയുമായ അന്തരിച്ച സിൽവിയോ ബെർലുസ്കോണിയുടെ അവകാശികളുടെ ഉടമസ്ഥതയിലുള്ള എംഎഫ്ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന ഒരു വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. ഈ പരുപാടിയിൽ വെച്ചായിരുന്നു വിവാദ സംഭവം.

പരിപാടിക്കിടെ മോശം വാക്കുകൾ ഉപയോഗിക്കുകയും സഹപ്രവര്‍ത്തകയോട് സഭ്യമല്ലാത്ത വിധം സംസാരിക്കുകയും ചെയ്തതതിനെതിരെ ജിയാംബ്രൂണോയ്ക്ക് നേരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഒരു കൂട്ടബലാത്സംഗ കേസിനെത്തുടർന്ന് ഇരയെ കുറ്റപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരിൽ ജിയാംബ്രൂണോ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വേർപിരിയൽ.

shortlink

Post Your Comments


Back to top button