Latest NewsNewsBusiness

വായ്പയ്ക്ക് ഇനി കൂടുതൽ ചെലവേറും! വായ്പ പലിശ നിരക്കുകൾ വീണ്ടും പുതുക്കി നിശ്ചയിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

ഒരു ദിവസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.35 ശതമാനത്തിൽ നിന്നും 9.45 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്

രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് വീണ്ടും പുതുക്കി നിശ്ചയിച്ചു. ഇതോടെ, സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നവർക്ക് കൂടുതൽ ചെലവേറും. സ്വർണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവർ ഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ തുടങ്ങിയവയെയാണ് നിരക്ക് വർദ്ധനവ് ബാധിക്കുക. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 20 മുതൽ പ്രാബല്യത്തിലാകും.

ഒരു ദിവസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.35 ശതമാനത്തിൽ നിന്നും 9.45 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് ഇനി മുതൽ 9.45 ശതമാനമായിരിക്കും. മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.45 ശതമാനത്തിൽ നിന്നും 9.50 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ആറ് മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 9.50 ശതമാനത്തിൽ നിന്ന് 9.60 ശതമാനമായും, ഒരു വർഷം കാലാവധിയുള്ളവയുടേത് 9.70 ശതമാനത്തിൽ നിന്നും 9.75 ശതമാനമായും ഉയർത്തിയിട്ടുണ്ട്.

Also Read: ചക്ക സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button