
കോഴിക്കോട്: വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരേ പെട്രോൾ ബോംബേറ്. കോട്ടക്കടവ് കക്കട്ടിയിൽ സജീർ മൻസിലിൽ അബ്ദുൾ റസാഖി(61)ന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ ചുമരിലാണ് ബോംബ് പതിച്ചത്. വീട്ടിലെ ജനൽച്ചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് പോക്സോ കേസിൽ അബ്ദുൾ റസാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന് സമീപം കളിക്കുകയായിരുന്ന പത്തുവയസ്സുകാരിയെ ഇയാൾ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പെൺകുട്ടിക്ക് പ്രതി മിഠായി വാങ്ങാന്‍ പണം നല്‍കുകയും പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
Post Your Comments