ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് സാംസംഗ്. ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ സാംസംഗ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലും, അത്യാധുനിക ഫീച്ചറിലും എത്തുന്ന സാംസംഗ് സ്മാർട്ട്ഫോണുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇത്തവണ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ എം സീരീസിലെ പുതിയൊരു ഹാൻഡ്സെറ്റുമായാണ് സാംസംഗ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സാംസംഗ് ഗാലക്സി എം44 5ജി സ്മാർട്ട്ഫോണാണ് പുതുതായി വിപണിയിൽ എത്തിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച സാംസംഗ് ഗാലക്സി എം34 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് സാംസംഗ് ഗാലക്സി എം44 5ജി എത്തുന്നത്.
ഈ വർഷം അവസാനത്തോടെയാണ് സാംസംഗ് ഗാലക്സി എം44 5ജി പുറത്തിറക്കാൻ സാധ്യത. സ്മാർട്ട്ഫോണിന് ബ്ലൂടൂത്ത് എസ്ഐജി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. നിലവിൽ, ഈ ഹാൻഡ്സെറ്റ് എസ്എം-എം446കെ എന്ന സീരിയൽ നമ്പറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. സാംസംഗ് ഗാലക്സി എം44 സ്മാർട്ട്ഫോൺ സ്നാപ്ഡ്രാഗൺ ചിപ്സെറ്റിനൊപ്പമാണ് പുറത്തിറക്കാൻ സാധ്യത. ഇവ മികച്ച വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകാൻ സാധ്യത. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കുക.
Also Read: ദിവസവും അത്താഴത്തിന് ചോറ് കഴിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം…
Post Your Comments