KeralaLatest News

എഴുത്തുകാരൻ എം.കെ സാനുവിന്റെ ഭാര്യ എൻ. രത്നമ്മ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനായ പ്രഫസർ എം.കെ സാനുവിന്റെ ഭാര്യ എൻ. രത്നമ്മ (90) അന്തരിച്ചു. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മൂന്നാമത്തെ മകളാണ്‌ എൻ. രത്നമ്മ. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ വീട്ടില്‍ വച്ചായിരുന്നു ആയിരുന്നു അന്ത്യം.

മക്കൾ: എം.എസ്. രഞ്ജിത്ത് ( റിട്ട ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ കൊച്ചിൻ പോർട്ട് ), എം.എസ് രേഖ , ഡോ. എം. എസ് ഗീത ( റിട്ട. അധ്യപിക സെന്റ് പോൾസ് കോളജ് , ഹിന്ദി വിഭാഗം മേധാവി) എം. എസ്. സീത ( സോഷ്യൽ വൈൽ ഫൈയർ ഡിപ്പാർട്ടുമെന്റ്, വിമന്റ് ആന്റ് ചയ്ൽഡ് ഡവല ഡിപ്പാർട്ടുമന്റ് ), എം. എസ്. ഹാരിസ് ( ദുബായ്: എഞ്ചിനീയർ ).

മരുമക്കൾ : സി.വി. മായ, സി.കെ. കൃഷ്ണൻ ( ഇൻഡ്യൻ അലൂമിനിയം കമ്പിനി ), പി.വി. ജ്യോതി ( റിട്ട മുനി.കോർപ്പറേഷൻ സെക്രട്ടറി ) മിനി ദ്രുബായ് ). സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.

shortlink

Post Your Comments


Back to top button