Latest NewsNewsBusiness

ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ഈ സുപ്രധാന അറിയിപ്പ് നിർബന്ധമായും അറിയൂ

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി സ്കീമുകൾ ഇതിനോടകം തന്നെ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്

ഡെബിറ്റ് കാർഡ് ഉടമകൾക്ക് സുപ്രധാന അറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമെന്നാണ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്ത പക്ഷം ഡെബിറ്റ് കാർഡ് സേവനം നിർത്തലാക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 31 വരെയാണ് ഉപഭോക്താക്കൾക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള അവസരം നൽകിയിരിക്കുന്നത്.

മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നവംബർ 1 മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് പ്രവർത്തനരഹിതമാകും. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡെബിറ്റ് കാർഡ് സേവനങ്ങൾ ഉപയോഗിക്കണമെങ്കിൽ, സാധുവായ മൊബൈൽ നമ്പർ നിർബന്ധമാണ്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് അറിയിപ്പുമായി ബാങ്ക് വീണ്ടും എത്തിയിരിക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് മുഖാന്തരമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബാങ്ക് ഓഫ് ഇന്ത്യ പങ്കുവെച്ചത്.

Also Read: 2035 നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണം, 2040ഓടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണം

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി സ്കീമുകൾ ഇതിനോടകം തന്നെ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. ശമ്പളമുളള ജീവനക്കാർ, കുടുംബങ്ങൾ, വ്യക്തികൾ, യുവാക്കൾ തുടങ്ങിയവർ ഉൾപ്പെടുന്ന എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button