ഓഹരി വിപണിയിൽ ചുവടുറപ്പിക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിൽ നിന്ന് മറ്റൊരു കമ്പനി കൂടി ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. ടാറ്റാ മോട്ടോഴ്സിന്‍റെ ഉപസ്ഥാപനമായ, ടാറ്റാ ടെക്നോളജീസാണ് ഐപിഒ നടത്താനുള്ള നീക്കങ്ങൾക്ക് തുടക്കമിടുന്നത്. ഐപിഒ നടപടികൾക്ക് മുൻപായി ടാറ്റാ ടെക്കിൽ നിന്ന് 9.9 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ ടാറ്റാ മോട്ടോഴ്സ് തീരുമാനിച്ചിട്ടുണ്ട്. 2004 ന് ശേഷം ഇത് ആദ്യമായാണ് ടാറ്റാ ഗ്രൂപ്പിൽ നിന്ന് വീണ്ടുമൊരു ഐപിഒ.
ടാറ്റാ ടെക്കിലെ ഓഹരികൾ വിൽക്കുന്നതിലൂടെ 1,614 കോടി രൂപ സമാഹരിക്കുന്നതാണ്. പ്രമുഖ നിക്ഷേപ സ്ഥാപനമായ ടിപിജി റൈസ് ക്ലൈമറ്റാണ് 9 ശതമാനം ഓഹരികൾ വാങ്ങുന്നത്. ബാക്കിയുള്ള 0.9 ശതമാനം ഓഹരികൾ രത്തൻ ടാറ്റാ എൻഡോവ്മെന്റ് ഫൗണ്ടേഷനും സ്വന്തമാക്കുന്നതാണ്. ടാറ്റാ ടെക്കിന് 16,300 കോടി രൂപ മാത്രം മൂല്യം വിലയിരുത്തിയാണ് ഈ ഓഹരി വിൽപ്പന നടക്കുക. ടാറ്റാ ടെക്കിൽ ടാറ്റാ മോട്ടോഴ്സിന് 74.69 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. നിലവിൽ, ഐപിഒയുടെ തീയതിയും, വിൽപ്പന വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Also Read: ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ എത്തി! വരാനിരിക്കുന്നത് കിടിലൻ മാറ്റം
Post Your Comments