Latest NewsNewsIndiaTechnology

രാജ്യത്ത് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും, ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു ചന്ദ്രയാൻ 3-ന്റെ സോഫ്റ്റ് ലാൻഡിംഗ്.

രാജ്യത്ത് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനം. ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡ് ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ദിവസമാണ് ഓഗസ്റ്റ് 23. ഈ ദിവസമാണ് രാജ്യം ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ദൗത്യത്തിന്റെ വിജയത്തിന് ശേഷം ബെംഗളൂരു ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു ചന്ദ്രയാൻ 3-ന്റെ സോഫ്റ്റ് ലാൻഡിംഗ്. ബഹിരാകാശ ദൗത്യങ്ങളിൽ രാജ്യ പുരോഗതിയുടെ സുപ്രധാന നാഴികക്കല്ലായി മാറിയ ദിവസം കൂടിയാണ് ഓഗസ്റ്റ് 23. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിംഗ്, ഗണിതം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളെ ആകർഷിക്കാനും, ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രചോദനം നൽകാനും ഈ നേട്ടം ഉപകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

Also Read: ഡിസ്പ്ലേയിൽ സ്ക്രാച്ച് വീണാൽ സർവീസ് സെന്ററിൽ പോകേണ്ട! സെൽഫ് ഹീലിംഗ് ഡിസ്പ്ലേ ഉടൻ എത്തുന്നു, അറിയാം സവിശേഷതകൾ

shortlink

Post Your Comments


Back to top button