ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ വിവോ വിപണിയിൽ അവതരിപ്പിച്ച 5ജി ഹാൻഡ്സെറ്റാണ് വിവോ ടി2 എക്സ്. നിരവധി ഫീച്ചറുകളോടെയാണ് വിവോ ടി2 എക്സ് വിപണിയിൽ എത്തിയത്. അതിനാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ വിവോ ആരാധകരുടെ മനം കീഴടക്കാൻ ഹാൻഡ്സെറ്റിന് സാധിച്ചിട്ടുണ്ട്. വിവോ ടി2 എക്സിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.58 ഇഞ്ച് വലിപ്പവും, 1080×2400 റെസലൂഷനും ഉളള ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 6020 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവ ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ ടി2 എക്സ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 10,999 രൂപയാണ്.
Also Read: പാകിസ്ഥാനെതിരായ ക്രിക്കറ്റ് ജയം: ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Post Your Comments