Latest NewsNewsIndia

പത്താം ക്ലാസ്സുകാര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി; കേരളത്തിലും ഒഴിവുകള്‍ – വിശദവിവരം

ഇന്റലിജന്‍സ് ബ്യൂറോ കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ 677 ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യയിലെമ്പാടുമായി 677 ഒഴിവുകളാണ് ഉള്ളത്.

സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്:

ഒഴിവുകൾ – 362
പ്രായ പരിധി – 27 വയസ്സ്.
യോഗ്യത – പത്താം ക്ലാസ് വിജയം, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളില്‍ വരുന്ന ചെറിയ കേടുപാടുകള്‍ പരിഹരിക്കാന്‍ സാധിക്കുന്നവര്‍ ആയിരിക്കണം.
ശമ്പളം – തിരഞ്ഞെടുക്കപ്പെട്ടാല്‍ 21700 രൂപ മുതല്‍ 69100 വരെ ശമ്പളം ലഭിക്കും.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് :

ഒഴിവുകൾ – 315
പ്രായ പരിധി – 25 വയസ്സ് വരെ.
(പ്രായം 2023 ഒക്ടോബര്‍ 14 അനുസരിച്ച് കണക്കാക്കും).
യോഗ്യത – എസ്എസ്എല്‍സി വിജയം, ഡ്രൈവിംഗ് ലൈസന്‍സ്
ശമ്പളം – 18000 രൂപ മുതല്‍ 56,900 വരെ.
അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രത്യേക സുരക്ഷാ അലവന്‍സായി ലഭിക്കും.

500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വികലാംഗ, വനിത വിഭാഗങ്ങള്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ്.

അവസാന തീയ്യതി: നവംബര്‍ 13

shortlink

Related Articles

Post Your Comments

Related Articles


Back to top button