മൂന്നര വയസ്സുമുള്ള പെൺകുട്ടിയെ അതിക്രൂരമായ ലെെംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് അപൂർവ്വ ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ടയിൽ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി വിധിച്ചത് 100 വര്‍ഷം കഠിന തടവാണ്. തടവുശിക്ഷ കൂടാതെ നാലരലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പത്തനാപുരം പുന്നല സ്വദേശി വിനോദിനെതിരെയാണ് പോക്സോ കേസിൽ അപൂർവ്വ വിധിയുണ്ടായിരിക്കുന്നത്.
അടൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. നാടിനെ നടക്കിയ പീഡനക്കേസിൽ വിനോദ് ഉൾപ്പെടെ രണ്ടു പ്രതികളാണ് ഉണ്ടായിരുന്നത്. ഇയാളുടെ അടുത്ത ബന്ധുവായ രാജമ്മയെയാണ് രണ്ടാം പ്രതിയായി കുറ്റപത്രത്തിൽ പേര് ചേർക്കപ്പെട്ടിരുന്നത്. എന്നാൽ രാജമ്മയെ കോടതി താക്കീതു നല്കി വിട്ടയക്കുകയായിരുന്നു. മൂന്നരവയസുകാരിയുടെ ലെെംഗിക പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പ്രതിക്ക് തടവുശിക്ഷ വിധിച്ചിരുക്കുന്നതെങ്കിലും മൂന്നര വയസ്സുകാരിയുടെ സഹോദരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ആ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണെന്നാണ് വിവരം. ഇളയകുട്ടി പീഡനത്തിരയായത്. 2021 ഡിസംബര്‍ 18-നാണ്. എന്നാൽ ഇക്കാര്യം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. അനുജത്തിയെ പ്രതി പീഡിപ്പിച്ച വിവരം. മൂത്ത കുട്ടിയും അറിഞ്ഞിരുന്നു. ഭയം കാരണം മൂത്തകുട്ടിയും ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. മാസങ്ങൾക്കു ശേഷമാണ് പെൺകുട്ടി തനിക്കും അനുജത്തിക്കും നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. അതിനുകാരണമായതാകട്ടെ സാക്ഷാൽ മഹാത്മാഗാന്ധിയും.
മൂത്ത കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അതിൽ ഗാന്ധിജിയെ കുറിച്ചുള്ള ഒരു പാഠം പഠിക്കാനുണ്ടായിരുന്നു. വീട്ടിൽ വച്ച് അമ്മ ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കവെ ജീവിതത്തില്‍ കള്ളം പറയരുത് എന്നുള്ളതാണ് ഗാന്ധിജി നല്കുന്ന ജീവിത സന്ദേശം എന്ന് അമ്മ മകളോട് പറയുകയായിരുന്നു. ഇത് കേട്ട എട്ടുവയസ്സുകാരി താനും അനുജത്തിയും വിനോദിൽ നിന്ന് നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് അമ്മയോട് വ്യക്തമാക്കുകയായിരുന്നു.
Post Your Comments