ഉപഭോക്താക്കൾക്കായി ‘സ്വിഗ്ഗി വൺ ലൈറ്റ്’ സേവനം അവതരിപ്പിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. സൗജന്യ ഡെലിവറി ലഭ്യമാക്കുന്ന ഫീച്ചറാണ് സ്വിഗ്ഗി വൺ ലൈറ്റ്. എന്നാൽ, സൗജന്യ ഡെലിവറി ലഭ്യമാകണമെങ്കിൽ ഉപഭോക്താക്കൾ നിശ്ചിത തുക അടയ്ക്കേണ്ടതുണ്ട്. മൂന്ന് മാസത്തേക്ക് 99 രൂപയാണ് സ്വിഗ്ഗി വൺ ലൈറ്റ് സേവനത്തിന്റെ നിരക്ക്. ഇതോടെ, 149 രൂപയ്ക്ക് മുകളിലുള്ള 10 ഓർഡറുകൾക്കും, കമ്പനിയുടെ പലചരക്ക് വിതരണ വിഭാഗമായ ഇൻസ്റ്റമാർട്ടിൽ 199 രൂപയ്ക്ക് മുകളിലുള്ള 10 ഓർഡറുകൾക്കും ഫ്രീ ഡെലിവറി ഉണ്ടായിരിക്കുന്നതാണ്.
സ്വിഗ്ഗിയുടെ പങ്കാളിത്തമുള്ള മുഴുവൻ റസ്റ്റോറന്റുകളിൽ അധിക കിഴിവും, സ്വിഗ്ഗിയുടെ പിക്ക് ആൻഡ് ഡ്രോപ്പ് സേവനമായ ജീനിയിൽ 10 ശതമാനം കിഴിവും ലഭിക്കുന്നതാണ്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം രംഗത്തെ പ്രധാന എതിരാളിയായ സൊമാറ്റോയുമായുള്ള പോര് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സൊമാറ്റോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഗോൾഡ് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 999 രൂപയാണ് ഗോൾഡ് പ്ലാനിന്റെ നിരക്ക്.
Also Read: സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി! രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണ ബൈജു രവീന്ദ്രൻ ഇല്ല
Post Your Comments