ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പോലെ വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് പ്രീമിയം റേഞ്ചിലുള്ള സ്മാർട്ട്ഫോണുകളും. ഇത്തരത്തിൽ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുന്ന ബ്രാൻഡാണ് വിവോ. ഇത്തവണ പ്രീമിയം ഉപഭോക്താക്കൾക്കായി വിവോ എക്സ് 80 പ്രോ 5ജി ഹാൻഡ്സെറ്റുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസറിന്‍റെ കരുത്തിലാണ് ഇവയുടെ പ്രവർത്തനം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 50 മെഗാപിക്സൽ, 48 മെഗാപിക്സൽ, 12 മെഗാപിക്സൽ, 8 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. ഫ്ലാഷ് ചാർജിംഗ് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു സവിശേഷത. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ എക്സ് 80 പ്രോ 5ജിയുടെ ഇന്ത്യൻ വിപണി വില 79,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
Also Read: ജർമ്മൻ ടൂറിസ്റ്റ് ഫെസ്റ്റിവലിൽ നൃത്തം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ ഹമാസ് തട്ടിക്കൊണ്ടുപോയി
Post Your Comments