ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം വളർന്നതോടെ പുതിയ മാറ്റത്തിന് തുടക്കമിട്ട് മൈക്രോസോഫ്റ്റ്. ഇത്തവണ എഐ ചിപ്പുകളാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾക്ക് മാത്രമായി രൂപകൽപ്പന ചെയ്ത ഈ ചിപ്പുകൾ അടുത്ത മാസം പുറത്തിറക്കും. ഇഗ്നൈറ്റ് എന്ന പേര് നൽകിയിരിക്കുന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിലാണ് എഐ ചിപ്പുകൾ അവതരിപ്പിക്കുക. ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റിന് സമാനമായ ചിപ്പുകളാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചിരിക്കുന്നത്.
എൻവിഡിയ നിർമ്മിക്കുന്ന ചിപ്പുകളെ അമിതമായി ആശ്രയിക്കുന്ന പ്രവണത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് തങ്ങളുടേതായ എഐ ചിപ്പുകൾക്ക് മൈക്രോസോഫ്റ്റ് രൂപം നൽകിയിരിക്കുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് എഐ സാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ചതോടെ, ചിപ്പുകളുടെ ക്ഷാമവും ഉയർന്നിട്ടുണ്ട്. മെച്ചപ്പെട്ട എഐ ചിപ്പുകൾ നിർമ്മിക്കുന്ന ഏക കമ്പനി എൻവിഡിയ ആയതിനാൽ, ഒട്ടുമിക്ക വൻകിട കമ്പനികളും എഐ ചിപ്പുകൾക്കായി ആശ്രയിക്കുന്നത് എൻവിഡിയയെയാണ്.
Also Read: യുദ്ധം മുറുകുന്നു, ഇസ്രായേലിലേക്ക് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും അയച്ച് അമേരിക്ക
Post Your Comments