കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍. ഇഡി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞത്. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചത്.
Read Also: തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു: രോഗബാധ ഉണ്ടായത് അച്ഛനും മകനും
എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇക്കാര്യം അരവിന്ദാക്ഷന്‍ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങള്‍ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
കരുവന്നൂര്‍ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ അവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് ദിവസമാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസം ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടേക്കും.
Post Your Comments