Latest NewsKeralaNews

കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക്: പ്രാരംഭ പഠനം നടത്തി

കോഴിക്കോട്: ഈ വർഷത്തെ വന്യജീവി വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാളിൽ മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രാരംഭ പഠനം നടത്തിയതായും ഉദ്ഘാടന സമ്മേളത്തിൽ അദ്ദേഹം വ്യക്തമാക്കി.

Read Also: വന്ദേ ഭാരത് കാരണം മറ്റു ട്രെയിനുകള്‍ വൈകുന്നു: റെയില്‍വെ മന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ

കൂടുതൽ പരിശോധനകൾക്ക് ശേഷം ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയാൽ മാത്രമേ ആ പ്രദേശത്ത് ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കുകയുള്ളൂ. പാർക്ക് വരുന്നതിനെ കുറിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ട. സഫാരി പാർക്ക് നിർമ്മിക്കുന്നതോടെ ആ പ്രദേശത്തെ വനാതിർത്തി മേഖലയിലെ വന്യമൃഗങ്ങളെല്ലാം പാർക്കിനുള്ളിലേക്ക് മാറും. അഞ്ചര മീറ്റർ ഉയരത്തിൽ മതിൽ കെട്ടി പ്രദേശം ആകെ സംരക്ഷിക്കപ്പെടും. ഇതോടെ പ്രദേശത്തെ വന്യമൃഗ ശല്യം പൂർണമായി തടയപ്പെടുക എന്ന ഗുണകരമായ വശം കൂടി ഈ പദ്ധതിക്ക് ഉണ്ട്.

മലബാർ മേഖലയിൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. രൂക്ഷമായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി നബാർഡ് പദ്ധതിയിൽ ഉൾക്കൊള്ളിച്ച് 144.8 കിലോ മീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നതിനായി 12.06 കോടി രൂപയ്ക്കുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണത്തിനായി മൃഗങ്ങൾ വനത്തിന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കുന്നതിനായി വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കാനും ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്.

ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. കെ എം സച്ചിൻദേവ് എംഎൽഎ മുഖ്യാതിഥിയായി. മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Read Also: പൂരം നാള്‍ മംഗല തമ്പുരാട്ടി അന്തരിച്ചു, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button