Latest NewsNewsBusiness

സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവെച്ച് റിലയൻസ് ബ്രാൻഡ്സ്, ലക്ഷ്യം ഇത്

ഇതിനു മുൻപ് റിലയൻസ് ബ്രാൻഡ്സ് സൂപ്പർ ഡ്രൈയുമായി ദീർഘകാല ഫ്രാഞ്ചൈസി കരാറിൽ ഏർപ്പെട്ടിരുന്നു

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭത്തിന് ഉള്ള കരാറിൽ ഏർപ്പെട്ട് റിലയൻസ് ബ്രാൻഡ്സ്. ഇതോടെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പർ ഡ്രൈയുടെ ഉടമസ്ഥാവകാശം സംയുക്ത സംരംഭം ഏറ്റെടുക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, സൂപ്പർ ഡ്രൈയുടെ ഓഹരികൾ ഏകദേശം 400 കോടി രൂപയ്ക്കാണ് റിലയൻസ് ബ്രാൻഡ്സ് വാങ്ങിയിരിക്കുന്നത്. നിലവിൽ, റിലയൻസ് ബ്രാൻഡ്സ് യുകെ, സൂപ്പർ ഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76 ശതമാനം, 24 ശതമാനം എന്നിങ്ങനെയാണ് ഓഹരികൾ ഉണ്ടാകുക.

ഇതിനു മുൻപ് റിലയൻസ് ബ്രാൻഡ്സ് സൂപ്പർ ഡ്രൈയുമായി ദീർഘകാല ഫ്രാഞ്ചൈസി കരാറിൽ ഏർപ്പെട്ടിരുന്നു. 2012-ലാണ് ഇരുസ്ഥാപനങ്ങളും തമ്മിൽ ഫ്രാഞ്ചൈസി കരാറിൽ ഒപ്പുവെച്ചത്. ഇതോടെ, സൂപ്പർ ഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കൻ സ്റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്സ് എന്നിവയുടെ സംയോജനം യുവ ഉപഭോക്താക്കൾക്കിടയിൽ വളരെ വേഗത്തിലാണ് ഇടം നേടിയത്. ആദ്യ ഘട്ടത്തിൽ 50 നഗരങ്ങളിൽ മാത്രമായിരുന്നു വിൽപ്പന കേന്ദ്രങ്ങൾ ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് 200 വിൽപ്പന കേന്ദ്രങ്ങളിലേക്ക് അതിവേഗം വ്യാപിക്കാൻ സാധിച്ചിട്ടുണ്ട്.

Also Read: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

shortlink

Post Your Comments


Back to top button