
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടൽ ഇനി മുംബൈയിൽ. ഔറിക മുംബൈ സ്കൈസിറ്റിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ. 669 മുറികൾ ഉള്ള ഈ ഹോട്ടൽ ഔറിക ഹോട്ടൽസ് ആൻഡ് റിസോർട്ട് ബ്രാൻഡിന് കീഴിലുള്ള മൂന്നാമത്തെ ഹോട്ടലാണ്. മുംബൈ വിമാനത്താവളത്തിന്റെ ടെർമിനൽ 2-ന് സമീപത്തായാണ് ഈ ആഡംബര ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിൽ എത്തുന്നവരെയും, വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങൾ ഹോട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെന്റർ, സ്പാ, ഒന്നിലധികം റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഔറിക മുംബൈ സ്കൈസിറ്റിയിൽ ഉണ്ട്. ഇതിനോടൊപ്പം ഇന്ത്യൻ, ഇന്റർനാഷണൽ, ഫ്യൂഷൻ ക്യൂസിൻ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഡൈനിംഗ് ഓപ്ഷനുകളും ഹോട്ടൽ വാഗ്ദാനം ചെയ്യുന്നു. മീറ്റിംഗുകളും ഇവനുകളും സംഘടിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത നാല് വർഷത്തിനുള്ളിൽ ലെമൺ ട്രീ ഹോട്ടൽസിന് കീഴിലുള്ള എല്ലാ ഹോട്ടലുകളിലുമായി മൊത്തം 20,000-ത്തിലധികം മുറികൾ എന്ന ലക്ഷ്യമാണ് കമ്പനിക്ക് ഉള്ളത്.
Also Read: ടെക്നോളജി മേഖലയിൽ ഇന്ത്യ കുതിക്കുന്നു! നോക്കിയ 6ജി ലാബ് പ്രവർത്തനമാരംഭിച്ചു
Post Your Comments