
വളാഞ്ചേരി: റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് സ്കൂള്‍. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷൻ. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ആണ് സംഭവം.
തുടർ നടപടി സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ വളാഞ്ചേരി പൊലീസിന് കത്ത് നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥി എപി അഭിൻ ക്രൂരമായ റാഗിംഗിന് വിധേയമായത്.
ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് ആരോപിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഭിനവ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നല്‍കിയത്.
Post Your Comments