Latest NewsKeralaNews

പത്തനംതിട്ടയില്‍ 40 കാരനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: പെരുംപെട്ടിയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് മരിച്ചത്. അയൽവാസി അപ്പുകുട്ടനെ (33) പെരുംപെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button