തിരുവനന്തപുരം: രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിന്റെ എല്ലാ വഴികളിലും ധർമ്മയുദ്ധങ്ങൾ മാത്രമേ ജയിച്ചിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു.
സത്യം, ധർമ്മം, നീതി, കരുണ എന്നിവ ആരിൽ സമ്മേളിക്കുന്നുവോ അയാളാണ് യഥാർഥ നായകൻ. അസത്യം, അഹങ്കാരം, ധാർഷ്ട്യം, വെറുപ്പ്, വിഭജനം എന്നിവ പ്രസരിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് രാഹുൽ ഗാന്ധി വില്ലനാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെന്ന ആശയത്തെ കുഴിച്ചുമൂടാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെ വീണ്ടെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ജനാധിപത്യത്തെ തിരികെ പിടിക്കാൻ ശ്രമിക്കുന്ന ‘ഇന്ത്യ’യുടെ നായകനാണ് രാഹുൽ. ഇരുട്ട് എത്ര കനത്താലും അതിനെ കീറി മുറിച്ച് വെളിച്ചം പുറത്തുവരും. രാഹുൽ ഗാന്ധിയെ രാവണനെന്ന് വിളിക്കുന്നവർ മോദിയേയും അമിത് ഷായേയും എന്ത് വിളിക്കുമെന്നും വി ഡി സതീശൻ ചോദിക്കുന്നു.
Post Your Comments