ഗൂഗിൾ പിക്സൽ 7 പ്രോയും പിക്സൽ 7 എയും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ വൻ വിലക്കുറവിൽ വിൽപ്പനയ്‌ക്കെത്തും. ടെൻസർ ജി2 ചിപ്പ് ഉപയോഗിച്ചാണ് പിക്സൽ 7 പ്രോ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത സമയം, പിക്‌സൽ 7 പ്രോയുടെ വില 84,999 രൂപ ആയിരുന്നു. ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന ഒരു ദിവസത്തിനുള്ളിൽ ആരംഭിക്കുമ്പോൾ, ഇന്ത്യയിലെ പിക്‌സൽ 7 പ്രോയുടെ വില 58,999 രൂപയായി കുറയും. അതുപോലെ, മിഡ്-റേഞ്ച് പിക്സൽ 7 എയും വിൽപ്പന സമയത്ത് വൻ കിഴിവ് ഉണ്ടാകും.
ഫ്ലിപ്കാർട്ടിൽ വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്കായി മൈക്രോസൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ടീസർ അനുസരിച്ച്, ഇന്ത്യയിലെ പിക്‌സൽ 7 പ്രോയുടെ വില 58,999 രൂപയായി കുറയും. ഹാൻഡ്‌സെറ്റിന്റെ വില നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 63,999 രൂപയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഡിസ്കൗണ്ട് വിലയിൽ ഹാൻഡ്‌സെറ്റ് ലഭിക്കണമെങ്കിൽ പ്രസ്തുത ബാങ്ക് കാർഡ് ഓഫറുകൾ ഉപയോഗപ്പെടുത്തേണ്ടതാണ്. ഹാൻഡ്‌സെറ്റിന്റെ വില ഇനിയും കുറയ്ക്കാൻ വേറെയും ഓഫറുകൾ ഉണ്ട്. യോഗ്യമായ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 32,000 രൂപയ്ക്ക് പിക്‌സൽ 7 പ്രോ ലഭ്യമാകും.
അതുപോലെ, ഈ വർഷം ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 7 എ, 43,999 രൂപയ്ക്ക് ആണ് വിപണിയിൽ ഇപ്പോൾ ലഭിക്കുന്നത്. കമ്പനിയുടെ സെയിൽ ഇവന്റ് മൈക്രോസൈറ്റിൽ പോസ്റ്റ് ചെയ്ത ടീസർ അനുസരിച്ച്, വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ 31,499 രൂപയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. ഇതോടൊപ്പ, ബാങ്ക് ഓഫറുകളും ഉണ്ടാകും. യോഗ്യതയുള്ള ഒരു സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌താൽ വിലയിൽ വീണ്ടും മാറ്റമുണ്ടാകും. ഫ്ലിപ്കാർട്ടിലെ ലിസ്റ്റിംഗ് പ്രകാരം 30,600 രൂപയ്ക്ക് പിക്സൽ 7 എ നിങ്ങൾക്ക് സ്വന്തമാക്കാം.
Post Your Comments